Skip to main content

ഛത്തിസ്‌ഗഡിലേ സുക്മ ജില്ലയില്‍ മാവോവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

രാജ്യത്ത് മാവോവാദി പ്രവര്‍ത്തനം ഏറ്റവും ശക്തമായ പ്രദേശങ്ങളില്‍ ഒന്നാണ് സുക്മ ജില്ല. കാലത്ത് ഒന്‍പത് മണിയ്ക്കാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ ആയുധങ്ങളും രണ്ട് റേഡിയോ സെറ്റുകളും അക്രമികള്‍ കൊണ്ടുപോയി.

 

പ്രത്യാക്രമണത്തില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതായി സി.ആര്‍.പി.എഫ് അറിയിച്ചു. 112 പേരാണ് സി.ആര്‍.പി.എഫ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി വിഷയം ചര്‍ച്ച ചെയ്തു. സിങ്ങ് സ്ഥലം സന്ദര്‍ശിക്കും. മരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.