Skip to main content
chennai

russian national, begging, sushma swaraj

വിദേശ പൗരന് സഹായമൊരുക്കി വീണ്ടും മാതൃകയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കുറി സുഷമ സ്വരാജിന്റെ സഹായഹസ്തം ലഭിച്ചത് തമിഴ് നാട്ടില്‍ വച്ച് കൈയ്യില്‍ പണമില്ലാതെ പെട്ടുപോയ റഷ്യക്കാരന്‍ ഇവാഞ്ചെലിനാണ്. കഴിഞ്ഞ മാസം 24 നാണ് ഇവാഞ്ചെലിന്‍ ഇന്ത്യയിലെത്തുന്നത്, തുടര്‍ന്ന് തമിഴ് നാട്ടിലെ അമ്പലങ്ങള്‍ കാണുന്നതിനായി പോയി. എന്നാല്‍ അവിടെയെത്തിയപ്പോഴള്‍ തന്റെ കൈവശമുള്ള എ.ടി.എം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നു.

 

പിന്നെ ഒരു വഴിയുമില്ലാതയപ്പോള്‍ കാഞ്ചീപുരത്തെ ശ്രീ കുമരകോട്ടം ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷയാചിച്ചിരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ സുഷമ സ്വരാജ് ഇടപെട്ട് , ഇവാഞ്ചെലിനുവേണ്ട സഹായങ്ങള്‍ ഉറപ്പുനല്‍കി. ഇവാഞ്ചെലിന്‍ താങ്കളുടെ രാജ്യം ഞങ്ങളുടെ അടുത്ത സുഹൃത്താണ്, നിങ്ങള്‍ വിഷമിക്കേണ്ട് താങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെന്നൈയിലുള്ള എന്റെ ഉദ്യോഗസ്ഥര്‍ ചെയ്തുതരും എന്ന് സുഷമ ട്വിറ്ററില്‍ കുറിച്ചു.

 

 

 

Tags