മലപ്പുറം: നൂറു ശതമാനം സാക്ഷരതയുടെ നിറവിലേക്ക് കേരളം നടന്നത്തിയ ചരിത്ര പ്രഖ്യാപനം നിര്‍വ്വഹിച്ച ചോലക്കാടന്‍ അയ്ഷ അന്തരിച്ചു. എണ്‍പതുകാരിയായ അയ്ഷ ഏതാനും നാളുകളായി അനാരോഗ്യം കാരണം ബുദ്ധിമുട്ടുകയായിരുന്നു. വ്യാഴാഴ്ച വീട്ടില്‍ വെച്ചായിരുന്നു മരണം.
1991 ഏപ്രില്‍ 18ന് അയ്ഷയാണ് സാര്‍വ്വത്രിക സാക്ഷരതാ പദ്ധതിയിലൂടെ കേരളം നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. പിന്നീട് രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയുടെ മുഖമായി അയ്ഷ മാറി.
നിരക്ഷരയായിരുന്ന അയ്ഷ സാക്ഷരതാ പദ്ധതിയിലൂടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായി. സ്വദേശമായ കവനൂരില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അയ്ഷ സജീവമായിരുന്നു.