Skip to main content
തിരുവനന്തപുരം

abdul nassar madaniബംഗളൂരു സ്ഫോടനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി നേതാവ് മഅദനിക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മഅദനിയുടെ മോചനത്തിനായി കര്‍ണാടക സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

ഇന്ത്യന്‍ പൗരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മഅദനിക്ക് ലഭിക്കണം. വിചാരണ കൂടാതെ മഅദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മഅദനിയുടെ മോചനത്തിന്‌ സഹായം അഭ്യര്‍ഥിച്ച്‌ രാവിലെ പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ  കണ്ട് നിവേദനം നല്‍കിയിരുന്നു. പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Tags