Skip to main content
തിരുവനന്തപുരം

electionഏപ്രില്‍ 10-ന്‌ നടക്കുന്ന പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ പതിനൊന്നിനും ഉച്ചക്ക് മൂന്നിനുമിടയിലാണ് പത്രിക സ്വീകരിക്കുക. 26-ന് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അന്ന് തന്നെ സ്വതന്ത്രര്‍ക്ക് അടക്കം ചിഹ്നങ്ങളും അനുവദിക്കും. ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ്. മേയ് 16-നാണ് ഫല പ്രഖ്യാപനം.

 


സ്ഥാനാര്‍ഥികള്‍ ആദ്യവട്ട പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. ചുവരെഴുത്തും പോസ്റ്ററുകളും ഫ്ളെക്സുകളും നിരന്നു തുടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സേനയെ അടക്കം പ്രശ്നബാധിത മേഖലകളില്‍ വിന്യസിക്കും. മാര്‍ച്ച് ഒന്‍പതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് വോട്ടവകാശം ലഭിക്കും