തിരുവനന്തപുരം
കായംകുളം താപനിലയിലത്തിലെ തകരാര്‍ പരിഹരിക്കാതെ ലോഡ് ഷെഡിങ് കുറയ്ക്കാനാവില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. തകരാര്‍ പരിഹരിക്കുന്നതോടെ ലോഡ് ഷെഡിങ് അരമണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നും ആര്യാടന് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചാല്‍ മാത്രമേ ലോഡ്ഷെഡിങ് പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാത്രികാലങ്ങളില്‍ ലോഡ്ഷെഡിങ് 45 മിനിറ്റായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
കേന്ദ്ര വൈദ്യുത നിലയങ്ങളിലെയും കായംകുളത്തെയും ജനറേറ്ററുകള്‍ തകരാറിലാവുകയും ഡാമുകളില്‍ വെള്ളമില്ലാതാവുകയും ചെയ്തതിനാലാണ് ലോഡ്ഷെഡിങ് സമയം ബുധനാഴ്ച മുതല്‍ അരമണിക്കൂര്‍ എന്നുള്ളത് 45 മിനിറ്റായി വര്‍ധിപ്പിച്ചത്. വൈകിട്ട് 6.45നും രാത്രി 11.15നും ഇടയ്ക്കാണു വൈദ്യുതി മുടക്കം. അതേസമയം മഴ നന്നായി ലഭിക്കുന്നതുവരെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് തുടരുമെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.