ചലച്ചിത്ര നടന് ദിലീപ്, സംവിധായകന് ലാല്‍ ജോസ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും കസ്റ്റംസ് - സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തി. സേവന നികുതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന.
ദിലീപിന്റെ ആലുവയിലുള്ള വീട്ടിലും സിനിമാ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ കൊച്ചിയിലെ ഓഫീസിലുമാണ് ഒരേസമയം പരിശോധന നടന്നത്. ലാല്‍ ജോസിന്റെ എല്‍ജെ പ്രൊഡ്ക്ഷന്‍സിന്റെ ഓഫീസിലും ഛായാഗ്രാഹകന്‍ സുകുമാറിന്റെ വീട്ടിലും സംഘം പരിശോധന നടത്തി.
സേവന നികുതി അടയ്ക്കാത്ത എൺപതോളം സ്ഥാപനങ്ങൾ ത്തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് സെൻട്രൽ എക്സൈസ് നേരത്തെ അറിയിച്ചിരുന്നു.
