jaipur
പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. പാര്‍ക്കിലും കാറിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഇരുന്ന് കെട്ടിപ്പിക്കുന്നതും ചുംബിക്കുന്നതും പീഡനത്തിലേക്ക് നയിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ നിയമനടപടി ശക്തമാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തകയും നികുതി നല്‍കുകയും ചെയ്യുക എന്നതാണ് ശരിയായ പൗരന് ചെയ്യേണ്ടത്. എത്ര വലിയ ആളായാലും നികുതി നല്കേണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഭരത്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സാക്ഷി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

