Skip to main content
Delhi

cbse-paper-leak

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും നടത്തുമെന്ന് പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ്സ് കണക്ക് പരീക്ഷ വേണ്ടെന്ന് തീരുമാനം.ഉത്തരക്കടലാസുകളുടെ സൂക്ഷ്മവിശകലനത്തിനു ശേഷമാണ് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ സി.ബി.എസ്.ഇ ബോര്‍ഡ് എത്തിച്ചേര്‍ന്നത്.

 

കഴിഞ്ഞ മാര്‍ച്ച് 28നാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. അന്നു തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിവരം ലഭിച്ചതിനാല്‍ പരീക്ഷ മാറ്റി വയ്ക്കുകയാണെന്ന് അറിയിപ്പു വന്നിരുന്നു.

 

പത്താം ക്ലാസിലെ കണക്കിന്റെയും പ്ലസ് ടുവിലെ എക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എക്കണോമിക്‌സ് പുനഃപരീക്ഷാ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 25നാണ് എക്കണോമിക്‌സ് പുനഃപരീക്ഷ.