കൊവിഡിനെതിരെ പോരാടുന്നവരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവികസേന കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചും ഇന്ത്യന്‍ സൈന്യം. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങള്‍ പറക്കുന്നത്.
വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം നാവികസേനാ കപ്പലുകള്‍ ദീപാലംകൃതമാക്കും. ഇതിന്റെ റിഹേഴ്സല്‍ ഇന്നലെ മുംബൈയില്‍ നടത്തിയിരുന്നു. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടിയുണ്ടാവുക. കൊച്ചി നേവല്‍ബേസില്‍ ആരോഗ്യപ്രവര്‍ത്തകരെ സേന ആദരിച്ചു.