കൊറോണയെ തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ഇന്ന് വിദ്യാര്‍ത്ഥികളുമായി നടത്തിയ ലൈവ് വെബിനാറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷാ തീയതികളും ലൈവ് വെബിനാറില്‍ പ്രഖ്യാപിച്ചു. ജൂലൈ 26നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയാണ്.
പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ് തന്നെ തീയതികള്‍ പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു.