Delhi
സിക്കിം അതിര്‍ത്തി പ്രശനത്തില്‍ വീണ്ടും പ്രകോപനവുമായി ചൈന. ചൈനീസ് സൈന്യം ടിബറ്റില്‍ പരിശീലനം നടത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്‍ ആണ് ചൈനീസ് സൈന്യം പരിശീലന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
മിസൈലുകള്‍ വിക്ഷേപിക്കുന്നത്തിന്റെയും വലിയ സ്‌ഫോടനങ്ങള്‍ നടത്തുന്നതിന്റെയും ടാങ്കറുകള്‍ ഉപയോഗിച്ചുനടത്തുന്ന അഭ്യാസത്തിന്റെയും ദൃശ്യങ്ങളാണ് ചാനലിലൂടെ പുറത്തു വന്നത്. ഇന്ത്യ എത്രയും പെട്ടെന്ന് അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ഇന്ത്യയാണ് അതിര്‍ത്തി ലംഘിച്ചിരിക്കുന്നതെന്ന തരത്തിലുള്ള ചിത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ ഈ നടപടി.