Skip to main content
Thiruvananthapuram

 thomas-chandy

ഭൂമി കൈയേറ്റ വിഷയത്തില്‍  അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം തോമസ് ചാണ്ടിക്കെതിരാണെന്നു സൂചന. കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും സര്‍ക്കാരിന് വിഷയത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഗ്രഹ ചിത്രങ്ങളുള്‍പ്പെടെയുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 

 

നിയമോപദേശവും എതിരായതോടെ തോമസ് ചാണ്ടിയെ സംരംക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി സ്വീകരിച്ചിരിക്കുന്നത്. സി.പി.ഐ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.