Skip to main content
Kannur

Shuhaib

മട്ടന്നൂരില്‍  യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പോലീസ്. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടത്തിയതെന്നും പോലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമണം എന്ന് ഇവര്‍ മൊഴി നല്‍കിയതായിട്ടാണ് അറിയുന്നത്.

 

കേസ് ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

 

കൊലയാളി സംഘത്തിനായും അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനും വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നിരാഹാരസമരം ആരംഭിച്ചു.