Skip to main content
Wayanad

rahul-gandhi

Image Credit- ANI

ബി.ജെ.പിയാണ് തന്റെ മുഖ്യ ശത്രുവെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ ദക്ഷിണേന്ത്യയോടുള്ള അവഗണനക്കെതിരെയാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നത്. ഇതിലൂടെ ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുകയാണ് തന്റെ ലക്ഷ്യം. സി.പി.എമ്മിലെ സഹോദരി സഹോദരന്മാര്‍ എനിക്കെതിരെ വ്യാപക ആക്രമണം നടത്തുന്നുണ്ട്. അതിനെ സന്തോഷത്തോടെ നേരിടും. തന്റെ പ്രചാരണത്തില്‍ ഒരുവരി പോലും സി.പി.എമ്മിനെതിരെ പറയില്ല. പത്രികാ സമര്‍പ്പണത്തിന് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.