Skip to main content

കേരളാ ഗവര്‍ണര്‍ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രംഗത്ത്. സംസ്ഥാനത്ത് ഗവര്‍ണറുടെ ഇടപെടലുകളും നിലപാടുകളും ന്യായീകരണമില്ലാത്തതാണ് എന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ഭരണഘടന പഠിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സമീപിച്ച നിലപാടിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണറുമായി രാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തുകയും വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ചട്ടലംഘനം ഒന്നും നടന്നിട്ടില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.