Skip to main content

പൗരത്വ നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച് നയിച്ച് രാഹുല്‍ ഗാന്ധി. കല്‍പ്പറ്റ നഗരത്തിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് രാഹുല്‍ ഗാന്ധി ലോംഗ് മാര്‍ച്ച് നയിച്ചത്. ദേശീയ പതാകകള്‍ മാത്രമാണ് ലോംഗ് മാര്‍ച്ചില്‍ ഉപയോഗിച്ചത്. 

ലോംഗ് മാര്‍ച്ചിന് ശേഷം പൊതു സമ്മേളനും നടന്നു. മോദി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സേയും പ്രധാന മന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണ് എന്നാല്‍ മോദി അത് തുറന്ന് പറയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. രാജ്യത്തെ വിമാന താവളങ്ങളും തുറമുഖങ്ങളും മോദി അദാനിക്ക് വിറ്റു. അദാനിക്ക് ഇന്ത്യയെ വിറ്റ് തുലക്കുകയാണ് മോദി എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 

പാക്കിസ്ഥാന്‍ എന്ന് ആക്രോശിച്ചത് കൊണ്ട് ിന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടില്ല എന്നും എന്‍.ആര്‍.സിയും സി.എ.എയും രാജ്യത്ത് തൊഴില്‍ കൊണ്ട് വരില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കുക ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ഇതാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാവിലെ പത്തുമണിയോടെ ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.