പാകിസ്ഥാനുള്ളിലെത്തി ഇന്ത്യ തിരിച്ചടിച്ചു

ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ മിസൈൽ വർഷം നടത്തി. അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ ആക്രമണം ഉണ്ടായിട്ടുള്ളൂ എന്ന് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ. ഇതിനകം രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായും അത്താവുള്ള തരാർ അവകാശപ്പെടുന്നുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ വിഭ്രാന്തി പൂണ്ടതുപോലെയാണ് സ്കൈ ന്യൂസുമായുള്ള അഭിമുഖത്തിൽ അത് ഓർത്തതാർ പ്രതികരിച്ചത്. കാരണം പാകിസ്ഥാൻ്റെ ഉള്ളിൽ കയറിയാണ് ഇപ്പോൾ മിസൈൽ ആക്രമണം നടത്തിയത്. ജയ്ഷേ മുഹമ്മദിൻ്റെ പ്രധാന കേന്ദ്രമായ ബഹാവൽപൂരിലാണ് ഏറ്റവും വലിയ ആക്രമണം നടത്തിയത്.
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് പാകിസ്ഥാനെതിരെയുള്ള തിരിച്ചടി ഇന്ത്യ നടത്തിയിട്ടുള്ളത്. നവവധുവിൻ്റെ ഉൾപ്പടെ ഒട്ടേറെ പേരുടെ സിന്ദൂരം മായ്ച്ചു എന്നത് ഓർമ്മിപ്പിക്കുന്നതാണ് ഇത് ഓപ്പറേഷൻ സിന്ദൂർ ആയത്. ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഭീകരരെ മാറ്റി താമസിപ്പിച്ച താവളങ്ങളിൽ മാത്രമാണ് ഇന്ത്യ മിസൈൽ വർഷം നടത്തിയിട്ടുള്ളത്