Skip to main content

ന്യൂഡല്‍ഹി: ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചക്കിടെ മൂന്നാം തവണയും ഭൂമികുലുക്കം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് ബുധനാഴ്ച ഭൂകമ്പ മാപിനിയില്‍ 5.7 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയിലും പാകിസ്താനിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ആള്‍നാശം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

 

ബുധനാഴ്ച ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ന്യൂഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. കശ്മീരിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദും ഭൂകമ്പത്തില്‍ കുലുങ്ങി.   

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെക്കുപടിഞ്ഞാറന്‍ ചൈനയില് അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 16ന്  ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭാവത്തില്‍ പാകിസ്താനില്‍ 35 പേരും മരിച്ചിരുന്നു. യഥാക്രമം 6.6ഉം 7.8ഉം ആയിരുന്നു ഈ ഭൂകമ്പങ്ങളുടെ ആഘാതം.

Tags