Skip to main content
ടോക്യോ

ജപ്പാനിലെ ഫുകുഷിമയിൽ റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2.10നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആണവ നിലയം സ്ഥിതി ചെയ്യുന്ന ഫുക്കുഷിമയ്ക്ക് സമീപം കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലുള്ള പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ , ആണവനിലയത്തിന് ഭീഷണിയൊന്നുമില്ല. കടല്‍ത്തിരകള്‍ 40 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങി.

 

സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്നു ആണവ നിലയത്തിന് സമീപം താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രകമ്പനം മുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ടോക്ക്യോ വരെ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

 

2011 മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 16000 പേരാണ് കൊല്ലപ്പെട്ടത്. ഫുകുഷിമ ആണവനിലയത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Tags