Skip to main content
ദമാസ്കസ്

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ മനുഷ്യാവകാശലംഘനത്തിനും യുദ്ധക്കുറ്റങ്ങള്‍ക്കും തെളിവുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി അറിയിച്ചു. അസദ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തിയതായി യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ നവി പില്ലായി പറഞ്ഞു. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സിറിയയുടെതെന്ന് യു.എന്‍ സമിതി ആരോപിച്ചു.

 

കലാപ കാലത്ത് രാജ്യത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും അസദ് ഭരണകൂടം തന്നെയാണ് ഉത്തരവാദികളെന്നും സമിതി വ്യക്തമാക്കി. സിറിയയില്‍ കലാപത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. റിപ്പോര്‍ട്ടില്‍ അസദിനെ പേരെടുത്ത് വിമര്‍ശിച്ചിട്ടില്ല.

 

എന്നാല്‍ യു.എന്‍ സമിതിയുടെ വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് സിറിയന്‍ വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. ആരോപണങ്ങള്‍ അസംബന്ധമാണെന്നും സിറിയ ഇക്കാര്യം പരിഗണിക്കുന്നില്ലെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. 

Tags