Skip to main content

 

ന്യൂഡല്‍ഹി: ആംവേ മേധാവിയേയും ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്തതിനു കേന്ദ്രത്തിന് എതിര്‍പ്പ്. ഇത്തരമൊരു സംഭവത്തില്‍ നിരാശയുണ്ടെന്ന് കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ്‌.  കേരളത്തിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായ തെറ്റ് ഇന്ത്യയിലെ മൊത്തം വിദേശ നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

നിലവിലുള്ള നിയമത്തിലുണ്ടായ അവ്യക്തതയാണ് ഈ അറസ്റ്റിനു കാരണമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും പ്രസിദ്ധമായ കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ മുന്നോട്ട് പോവുമെന്നും മന്ത്രി വ്യക്തമാക്കി.

 

തിങ്കളാഴ്ചയാണ് ആംവേ സി.ഇ.ഒയും ചെയര്‍മാനുമായ പിക്നി സ്കോട്ട് വില്ല്യമിനെ കമ്പനിയുടെ മറവില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. വില്യമിനെ കൂടാതെ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.