ന്യൂഡൽഹി
ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച് പുലര്‍ച്ചെ 12.40-നും 3.41നുമിടയില്‍ നാല് തവണയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിക്കു പുറമെ നോയിഡ, ഗാസിയാബാദ്, മനേസര്‍, ഗുഡ്ഗാവ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ ഉദ്ഭവസ്ഥാനം ഡല്‍ഹിയിലാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം അറിയിച്ചു.
ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ഈ മാസം ആറിനും കശ്മീരിലെ ഭാദേര്‍വാഹില്‍ ഒന്‍പതിനും ഭൂചലനം അനുഭവപ്പെട്ടിരുന്നു.