ന്യൂഡല്‍ഹി
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുതിര്‍ന്ന അംഗത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ (സി.ഐ.സി) ആയി നിയമിക്കുന്ന കീഴ്വഴക്കം മാറ്റി ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഉദ്യോഗസ്ഥ-പരിശീലന മന്ത്രാലയമാണ് ശനിയാഴ്ച അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
വിരമിച്ച ഉദ്യോഗസ്ഥരാണ് ഇതുവരെ സി.ഐ.സിമാരായി നിയമിക്കപ്പെട്ടിട്ടുള്ളത്. സി.ഐ.സി ആയിരുന്ന രാജീവ് മാഥൂറിന്റെ കാലാവധി ആഗസ്ത് 22-ന് കഴിഞ്ഞ ശേഷം പദവിയില്‍ കേന്ദ്രം ആരേയും നിയമിച്ചിരുന്നില്ല. വിഷയം പ്രധാനമന്ത്രി കാര്യാലയത്തിന്റെ പരിഗണനയില്‍ ആണെന്നായിരുന്നു കേന്ദ്രം വിവരാവകാശ പ്രവര്‍ത്തകരെ അറിയിച്ചിരുന്നത്.
