Skip to main content

സൈനികരുടെ ത്യാഗത്തിന് പിന്നില്‍ ഒളിച്ചിരുന്ന് അവരുടെ രക്തം കച്ചടം ചെയ്യുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഉത്തര്‍ പ്രദേശ്‌ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കര്‍ഷക യാത്രയുടെ സമാപനമായി നടന്ന മഹാറാലിയിലാണ് വ്യാഴാഴ്ച രാഹുല്‍ വിവാദമായ പരാമര്‍ശം നടത്തിയത്.   

 

കച്ചവടക്കാരന്‍ എന്ന പടം ഉപയോഗിക്കുക വഴി സൈന്യത്തെ അപമാനിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. നിയന്ത്രണരേഖയില്‍ നടന്ന സൈനിക ആക്രമണത്തെ കുറിച്ച് സംശയം ഉന്നയിക്കുന്നവരും ചോദ്യം ആക്രമണത്തെ ചോദ്യം ചെയ്യുന്നവരും സൈന്യത്തെ അപമാനിക്കുകയാണെന്നും ഷാ പറഞ്ഞു.  

 

നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ നിയന്ത്രണരേഖയില്‍ നടന്ന സൈനിക ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍, രാജ്യമെമ്പാടും രാഷ്ട്രീയ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് വെള്ളിയാഴ്ച ട്വിറ്ററില്‍ പ്രസ്താവിച്ചു.