അഭൂതപൂര്‍വ്വമായ ഒരു നടപടിയില്‍ ചുരുങ്ങിയ സമയത്തില്‍ സൈനിക നടപടികള്‍ക്ക് തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും വ്യക്തിപരമായ കത്തിലൂടെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ ആവശ്യപ്പെട്ടു.
തീവ്രത കുറഞ്ഞ സംഘര്‍ഷങ്ങള്‍ കുറയാതെ തുടരുന്ന വര്‍ത്തമാന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം വ്യോമസേനാ മേധാവി ഉയര്‍ത്തിയത്. പരിശീലന പരിപാടികളും ഇതിലേക്ക് ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായി വരുന്ന സന്ദര്‍ഭം ധനോവയുടെ കത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുള്ള തീവ്രവാദ ആക്രമണങ്ങളും ജമ്മു കശ്മീരിലെ വര്‍ധിച്ചുവരുന്ന പ്രക്ഷോഭവും പരോക്ഷമായി സൂചിപ്പിക്കുന്നു.
ആവശ്യത്തിന് ബലമില്ലാത്ത വ്യോമസേനയുടെ സ്ഥിതിയും കത്തില്‍ സമാനമായി സൂചിപ്പിക്കുന്നുണ്ട്. പോര്‍വിമാനങ്ങളുടെ 42 സ്ഖ്വാഡ്രണുകള് വ്യോമസേന അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ 33 എണ്ണമേ ഉള്ളൂ.
