ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടായേക്കാമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സോഷ്യല്‍ മീഡിയ വിദഗ്ധന്‍ ഫിലിപ്പ് എന്‍. ഹോവാര്‍ഡ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടല്‍ ഉണ്ടാവുക എന്നാണ് മുന്നറിയിപ്പ്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി റഷ്യ ട്രംപ് അനുകൂല തരംഗമുണ്ടാക്കിയെന്ന ആരോപണത്തില്‍ യുഎസ് സെനറ്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്കാന് എത്തിയപ്പോഴാണ് ഹെവാര്‍ഡ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പോലൊരു രാജ്യത്ത് അമേരിക്കന്‍ മാധ്യമങ്ങളുടേതുപോലുള്ള പ്രൊഫഷണലിസം ഇല്ലാത്തതിനാല്‍ അത് കൂടുതല്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ നടത്താന്‍ അദ്ദേഹം തയാറായില്ല.
ഏറ്റവും അടുത്ത സമയത്തു തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവര്‍ ഇന്ത്യയെയും ബ്രസീലിനെയും ലക്ഷ്യമിടുന്നതെന്നും ഹോവാര്‍ഡ് പറയുന്നു.
