Skip to main content
Delhi

Rahul Gandhi

കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ അവതാരം പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന് നേതാക്കള്‍. രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ അദ്ദേഹത്തിനെക്കുറച്ച് മറ്റുള്ളവര്‍ക്കുണ്ടായിരുന്ന മോശം ധാരണകള്‍ മാറിയെന്നും രാഹുലിന്റെ അമേരിക്കന്‍ പ്രസംഗങ്ങള്‍ പ്രതീക്ഷനല്‍കുന്നതാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 

രാഹുലിന്റെ പ്രസംഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്, പ്രസംഗം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഇന്ത്യയില്‍ നിന്നും, അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നും നവരധിയുവാക്കളുടെ ഫോണ്‍കോളുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.