Skip to main content
Ahmedabad

gujarat election

ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയ്യാറാക്കിയ പരസ്യത്തിലെ 'പപ്പു' പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വാക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതിനു ഉപയോഗിക്കുന്നതാണെന്നും ഇത്തരത്തില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നടപടി.

 

ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കീഴിലുള്ള മീഡിയ കമ്മിറ്റിയാണ് പരസ്യത്തില്‍ നിന്നും 'പപ്പു' എന്ന പ്രയോഗം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പരസ്യങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റ് മീഡിയ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. അത്തരത്തില്‍ അഗീകാരത്തിനായി  സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചപ്പോഴാണ് 'പപ്പു' എന്ന പ്രയോഗത്തെ കമ്മിറ്റി എതിര്‍ത്തത്.