Thiruvananthapuram
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പെട്ടെന്ന് നടപടി എടുക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. വിവാദ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തീരുമാനമെടുക്കാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. തോമസ് ചാണ്ടി വിഷയം സിപിഎം പിന്നീട് വിശദമായി ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.പിന്നാലെ മന്ത്രി കായല്‍ കയ്യേറ്റം നടത്തിയതായി കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യമാവുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

