Skip to main content
Thiruvananthapuram

 veerendra-kumar

യു.ഡി.എഫ് വിട്ടുവന്ന ജനതാദളിന്റെ(യു)വിനെ തല്‍ക്കാലം മുന്നണിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നു എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. എന്നാല്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കും. മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും യോഗത്തില്‍ ധാരണയായി.

 

നേരത്തെ യു.ഡി.എഫ് വിട്ട ജെ.ഡി.യു ഇടതുമുന്നണിയില്‍ അംഗത്വം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.