Thiruvananthapuram
കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ കാലവര്‍ഷം എത്തി 48 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും.
പതിവിന് വിപരീതമായി മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തും തുടര്‍ന്ന് 8 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്നും സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
