Skip to main content
Thiruvananthapuram

heavy-rain

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മഴ ഏറ്റവും ശക്തിയായി പെയ്യുന്നത് വയനാട്, ഏറണാകുളം, കോട്ടയം, ഇടുക്കി, ജില്ലകളിലാണ്.

 

വയനാട് ജില്ലയില്‍ ഇന്നലെ രാത്രിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ജില്ലയില്‍ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. പുഴകളിലെയും മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.

 

അഞ്ചുവര്‍ഷത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഏറ്റവും മികച്ച തുടക്കമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇതിനകം, ഇവിടെ 926 മില്ലിമീറ്റര്‍ മഴപെയ്തു. 2013-ലാണ് ഇതിനുമുമ്പ് ഇക്കാലത്ത് മികച്ച മഴ കിട്ടിയത്.

 

 

 

 

 

Tags