Skip to main content

vidhya-unni

Image credit-coconut wedding cinemas

പ്രശസ്ത ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്‍. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

 

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയില്‍ എത്തിയത്. എന്നാല്‍ പിന്നീട് കൂടുതല്‍ ചിത്രങ്ങളില്‍ സജീവമായില്ല.

 

സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. എഞ്ചിനീയര്‍ ആയ വിദ്യ നിലവില്‍ ഹോങ്കോങ്ങില്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ കോഗ്‌നിസെന്റില്‍ ജോലി ചെയ്യുകയാണ് വിദ്യ.