
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂടൂബ് ട്രണ്ടിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി അയ്യപ്പനും കോശിയും ട്രയിലര്‍. 1 മില്ല്യണ്‍ ആളുകളാണ് ഇതിനോടകം ട്രയിലര്‍ കണ്ട് കഴിഞ്ഞത്. ആക്ഷന്‍ രംഗങ്ങളാണ് ട്രയിലറിലുടെ നീളം നിറഞ്ഞ് നില്‍ക്കുന്നത്.
ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇതിനോടകം വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്. സച്ചിയാണ് ചിത്രത്തിന്റെ സംവിധാനം. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി-ബിജു മേനോന്‍-പൃഥ്വിരാജ് ഒന്നിക്കുന്നു എന്നതും ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
