
വെടിവഴിപാട് എന്ന ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ട് നായകനാവുന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു.
രസകരമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രയിലറിലെ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും തമ്മിലുള്ള ലിപ് ലോക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഈ രംഗത്തിനു മാത്രമായി വളരെയധികം കമന്റുകളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
വിനയ്‌ഫോര്‍ട്ട് റോയ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ലിന്റ എന്ന കഥാപാത്രമായി ശാന്തിയും രോഹന്‍ എന്ന കഥാപാത്രമായി അരുണും അഭിനയിയ്ക്കുന്നു. റോയി എന്ന വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ചുറ്റും നടക്കുന്ന സംഭവങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
ശ്രിന്ദ, മധുപാല്‍, ടിനി ടോം, അലന്‍സിയര്‍, അനുമോള്‍, കോട്ടയം പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്‍ തോമസ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ പെബ്രുവരി 21ന് തിയേറ്ററുകളിലെത്തും.
