Skip to main content

കൊറോണ ജാഗ്രതയെ തുടര്‍ന്ന് മെയ് 12 മുതല്‍ 23വരെ നടക്കാനിരുന്ന കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു.  കാന്‍സിന്റെ സംഘാടകര്‍ വ്യാഴാഴ്ച ഫ്രാന്‍സില്‍ വച്ച് കൂടിയ യോഗത്തിന് ശേഷമാണ് തീരുമാനം. കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം അറിയിച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ചലച്ചിത്രമേള നടത്തിയേക്കാമെന്ന് സൂചനകളുണ്ട്.