Skip to main content

കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ വിശപ്പനുഭവിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി ഏഴരക്കോടി രൂപ സംഭാവന നല്‍കി ആഞ്ജലീന ജോളി. 'നോ കിഡ് ഹങ്ക്രി' എന്ന സംയുക്ത സംഘടനയ്ക്കാണ് നടി തുക കൈമാറിയത്. 

കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌ക്കൂളുകള്‍ അടച്ചതിന് പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ മാത്രമായി 22 മില്ല്യണ്‍ കുട്ടികളുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നത്. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന എന്ന് ഒരു വിദേശ മാധ്യമത്തോട് സംസാരിക്കവെ ആഞ്ജലീന പറഞ്ഞു. 

നേരത്തെ, കൊറോണവൈറസ് വ്യാപനം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി സഹായങ്ങളുമായി ഹോളിവുഡ് താരങ്ങളായ റിഹാന, അര്‍ണോള്‍ഡ്, റയാന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.