
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. മലയാളത്തിലെ യുവതാരങ്ങള്‍ അടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചിരുന്നു. ട്വിറ്ററില്‍ #ThePriestFL എന്ന ഹാഷ്ടാഗ് ഉണ്ടാക്കിയാണ് ആരാധകര്‍ ഫസ്റ്റ്ലുക്കിനെ വരവേറ്റത്. ഈ ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. 12 മണിക്കൂര്‍ കൊണ്ട് 100കെയിലധികം ട്വീറ്റുകള്‍ നേടി മോളിവുഡില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗായി ഇത് മാറിക്കഴിഞ്ഞു.
മോഹന്‍ലാലിന്റെ മരക്കാര്‍ ഫസ്റ്റ്ലുക്ക് ഹാഷ്ടാഗിന്റെ റെക്കോര്‍ഡ് മറികടന്നുകൊണ്ടാണ് മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് മുന്നിലെത്തിയത്. 9 മണിക്കൂര്‍ 14 മിനിറ്റ് കൊണ്ട് 75കെ ട്വീറ്റുകള്‍ നേടിയ ഹാഷ്ടാഗ് വളരെ പെട്ടെന്നാണ് 100കെയിലെത്തിയത്.
ഷൈലോക്ക്, വണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാവും ദ പ്രീസ്റ്റ് തീയേറ്ററുകളില്‍ എത്തുക.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മഞ്ജു വാര്യര്‍ മമ്മൂട്ടി കോമ്പിനേഷനിലെ ആദ്യ ചിത്രമാണ്. നിഖിലാ വിമലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, അമേയ, രമേഷ് പിഷാരടി, മധുപാല്‍ ന്നെിവരാണ് മറ്റുതാരങ്ങള്‍.
