Skip to main content

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‌സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അധികം വൈറലായില്ലെങ്കിലും ടീസര്‍ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഒരു യാഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കാര്‍ത്തിക നായരാണ് ചിത്രത്തിലെ നായിക. ജയരാജിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും മുഖ്യ വേഷം കൈകാര്യം ചെയ്ത രണ്‍ജി പണിക്കര്‍ പുതിയ ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷത്തിലുണ്ട്. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്റണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തില്‍ സംഗീത സംവിധനം നിര്‍വ്വഹിച്ചിരിക്കുന്നത് സച്ചിന്‍ ശങ്കറാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.