കുവൈത്തിലെ മലയാളികളുടെ സംഘടനയായ ‘സാരഥി’ ഇക്കൊല്ലത്തെ ഓണം വിവിധ കലാപരിപാടികളോടും സദ്യയോടും കൂടി ആഘോഷിച്ചു. സെപ്തംബര്‍ 20-ന് അബ്ബാസിയയിലുള്ള പാകിസ്ഥാനി സകൂളിലാണ് ആഘോഷപരിപാടികള്‍ നടത്തിയത്. സാരഥിയുടെ 14-)ം ഓണാഘോഷമാണിത്. മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളമത്സരം, വടംവലി തുടങ്ങിയ കലാപരിപാടികളാണ് ഓണാഘോഷത്തിന് കൊഴുപ്പു പകര്‍ന്നത്. കുവൈത്തിലുള്ള വിവിധ സാരഥി യുണിറ്റുകള്‍ ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചത്.
ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സാരഥി പ്രസിഡന്റ് ടി.എസ്.രാജന്, ജനറല്‍ സെക്രട്ടറി ബിനീഷ് വിശ്വംഭരന്, ട്രഷറര്‍ ശ്രീധരന് സതീശന്, പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പ്രീതിമോന്‍, വനിതാവേദി ചെയര്പെഴ്സന് നിമ്മി മുരളീധരന്, സാരഥി ട്രസ്റ്റ് ചെയര്മാന് അഡ്വ.ശശിധരപ്പണിക്കര്‍ എന്നിവര്‍ ഓണാംശസകള്‍ നേര്‍ന്നു.



