പടിഞ്ഞാറൻ ലോകത്തിനു മുമ്പിൽ ടിയാൻജിൻ ത്രിമൂർത്തികൾ
ടിയാൻജിൻ എസ്. സി. ഒ ഉച്ചകോടി പാശ്ചാത്യലോകത്തെ മുഖ്യമായും ഒരു ദൃശ്യ സന്ദേശമാണ് നൽകിയിരിക്കുന്നത്. നരേന്ദ്രമോദി, ഷീജിൻ പിങ്, വ്ളാഡിമര്‍ പുട്ടിൻ എന്ന ത്രിമൂർത്തികളുടേത്. വളരെ ബോധപൂർവ്വം ഈ മൂന്നു നേതാക്കളും സുഹൃത്തുക്കളെപ്പോലെ ഒരുമിച്ച് നിന്ന് സംഭാഷണത്തിൽ ഏർപ്പെടുന്ന ദൃശ്യം ലോകത്തിനും അമേരിക്കയും ഉള്ള വ്യക്തമായ സന്ദേശമാണ് .
പുടിനുമായിട്ടുള്ള ഉഭയകക്ഷി ചർച്ചയിലും പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ശക്തമായി ഊന്നി പറഞ്ഞത്, റഷ്യയുമായിട്ടുള്ള ഒരു കാലത്തും ഉലയാത്ത ബന്ധത്തെ കുറിച്ചാണ്. ശാസ്ത്ര സാങ്കേതികരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യ കൈവരിച്ച നേട്ടത്തിൽ റഷ്യ വഹിച്ച പങ്കിനെ മോദി ഉയർത്തിക്കാട്ടുകയും ചെയ്തു. അത് ഇനിയും ശക്തമായി തുടരുക തന്നെ ചെയ്യും എന്ന് അസന്നിഗ്ദ്ധമായ ഭാഷയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇനിയും അനുസ്യൂതം തുടരുമെന്നും മോദി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിൻ്റെ മൂന്നിലൊന്നും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി . 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ റഷ്യ ഇന്ത്യയെ പിന്തുണച്ചതും മോഡി അനുസ്മരിച്ചു. ഇതെല്ലാം തന്നെ പരോക്ഷമായ അമേരിക്കക്കുള്ള മറുപടിയാണ് .
