Skip to main content
ന്യൂഡല്‍ഹി

arup rahaഎയര്‍ മാര്‍ഷല്‍ അരുപ് രാഹ ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയായി ചൊവാഴ്ച ചുമതലയേറ്റു. എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൌണ്‍ ഇന്ന്‍ വിരമിക്കുന്ന ഒഴിവിലാണ് ഫൈറ്റര്‍ പൈലറ്റ്‌ ആയിരുന്ന രാഹയുടെ നിയമനം. മൂന്ന്‍ സേനാമേധാവികളുടെ സംയുക്ത സമിതിയുടെ തലവന്‍ ആയി കരസേനാ മേധാവി ബിക്രം സിങ്ങും ചുമതലയേറ്റു. എന്‍.എ.കെ ബ്രൌണ്‍ തന്നെ ആയിരുന്നു ഈ പദവിയും വഹിച്ചിരുന്നത്.

 

ഡിസംബര്‍ 26-ന് 59 വയസ്സ് പൂര്‍ത്തിയായ രാഹയ്ക്ക് മൂന്ന്‍ വര്‍ഷം പദവിയില്‍ തുടരാം. 1974 ഡിസംബര്‍ 14-ന് വ്യോമസേനയില്‍ ചേര്‍ന്ന രാഹ 39 വര്‍ഷം നീണ്ട സേവന കാലയളവില്‍ സേനയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉക്രയിനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ എയര്‍ അറ്റാഷെ ആയും പ്രവര്‍ത്തിച്ചു.

 

കിഴക്കന്‍ വ്യോമ കമാന്‍ഡ് മേധാവിയായ എയര്‍ മാര്‍ഷല്‍ ആര്‍.കെ ശര്‍മയെ വ്യോമസേനയുടെ ഉപമേധാവിയായി നിയമിച്ചിട്ടുണ്ട്. അടുത്ത കരസേനാ മേധാവി ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലെഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് കനസേനയുടെ ഉപമേധാവിയായി ജനുവരി ഒന്നിന് ചുമതലയേല്‍ക്കും.  

Tags