Skip to main content
മോസ്‌കോ

Vladimir Putin

 

ഉക്രയ്നില്‍ നിന്ന് ക്രിമിയ റഷ്യന്‍ ഫെഡറേഷനില്‍ ലയിച്ചതിലൂടെ ഉണ്ടായ പ്രതിസന്ധികള്‍ക്ക് അടുത്ത ആഴ്ച ചേരുന്ന ഉച്ചകോടിയില്‍ പരിഹാരം കണ്ടെത്താനാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യു.എസ്, റഷ്യ, ഉക്രെയ്ന്‍ എന്നിവക്കൊപ്പം യൂറോപ്യന്‍ യൂണിയനിലെ നയതന്ത്ര പ്രതിനിധികളും ചേര്‍ന്നാണ് അടുത്ത ആഴ്ച ഉച്ചകോടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന സൈനിക ഇടപെടലിന് ശ്രമിക്കരുതെന്ന് പുടിന്‍ ഉക്രെയ്ന്‍ അധികൃതരെ അറിയിച്ചു.

 


ഉക്രെയിനിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ റഷ്യ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നതിനിടെ ഉക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡ, യു.എസ്, ഇറ്റലി, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയുള്‍പ്പെട്ട ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ ഇന്ന് (വെള്ളിയാഴ്ച) വാഷിങ്ടണില്‍ യോഗം ചേരും. ഉക്രെയ്ന്‍ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്കര്‍മാരുടെയും സമ്മേളനങ്ങള്‍ ചേരുന്നതിന് മുന്നോടിയായാണ് ഈ യോഗമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ക്രിമിയ റഷ്യയോട് കൂട്ടിച്ചേര്‍ത്തതിന്‍റെ പ്രതിഷേധസൂചകമായി മാര്‍ച്ചില്‍ ജി-8 രാജ്യങ്ങള്‍ റഷ്യയിലെ സോചിയില്‍ ചേരാനിരുന്ന സമ്മേളനത്തില്‍നിന്ന് മറ്റു രാജ്യങ്ങള്‍ പിന്മാറിയിരുന്നു.

Tags