
തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കുമ്പളങ്ങി നൈറ്റ്സ് വീണ്ടും കാണാന്‍ വിളിച്ച് അണിയറ പ്രവര്‍ത്തകര്‍. പുതിയ ട്രെയിലര്‍ പുറത്തിറക്കിയാണ് ചിത്രം ഒന്നുകൂടി കാണാന്‍ പ്രേക്ഷകരെ സ്വാഗതം ചെയ്തിരിക്കുന്നത്.
പുറത്തിറങ്ങി 20 ദിവസങ്ങള്‍ കഴിയുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ പല സംഭാഷണങ്ങളും ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്. കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ ജീവതം പറയുന്ന ചിത്രം അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനങ്ങളുടെ കൂടിച്ചേരല്‍കൂടിയാണ്.
