Skip to main content
Thiruvananthapuram

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സി.പി.മ്മില്‍ ഏകദേശ ധാരണ. സിറ്റിംങ് എം.പിമാരില്‍ പി.കെ കരുണാകരനെ മാത്രം ഒഴിവാക്കാനാണ് തീരുമാനം. കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍ മത്സരിക്കും. കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുക്കും. പാലക്കാട്ട് എം.ബി രാജേഷും, ആലത്തൂരില്‍ പി.കെ ബിജുവും, കണ്ണൂരില്‍ പി.കെ ശ്രീമതിയും, ആറ്റിങ്ങലില്‍ എ.സമ്പത്തും, ഇടുക്കിയില്‍ ജോയിസ് ജോര്‍ജും വീണ്ടും മത്സരിക്കും.

 

ഇന്നസെന്റിനെ ചാലക്കുടില്‍ നിന്ന് മാറ്റി എറണാകുളത്ത് മത്സരിപ്പിക്കുന്നത് പരിഗണിക്കാനും ഇന്ന് ചേര്‍ന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ തീരുമാനമായി. പതിനാറ് സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. അവകാശവാദമുന്നയിച്ച ഘടകകക്ഷികള്‍ക്ക് മാത്രമല്ല കഴിഞ്ഞ തവണ കോട്ടയം മണ്ഡലത്തില്‍ മത്സരിച്ച ജനതദള്‍ സെക്കുലറിനും സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല.