ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാല്‍ മറ്റ് ശിക്ഷകള്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ എടുക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐയോട് നിര്‍ദേശിച്ചു. വാതുവയ്പ്പ് കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് പിന്‍വലിക്കാന്‍ തയ്യാറാവത്ത ബി.സി.സി.ഐ നടപടി ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്ജയിന്മേലാണ് തീരുമാണ്ടായിരിക്കുന്നത്.
ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐയുടെ നടപടി സുപ്രീം കോടതി അംഗീകരിച്ചെങ്കിലും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്നും സുപ്രീം കോടതി പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ. വാദം.
