ശബരിമലയെ കാവൽക്കാർ തന്നെ കൊള്ളയടിക്കുന്നു
ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം അവിടെ തുടർന്നു വന്ന വൻതോതിലെ കവർച്ചയുടെ തുമ്പു മാത്രമാണ്. സന്നിധാനത്തിൻ്റെ ചുമതലക്കാരും കാവൽക്കാരും തന്നെയാണ് ഈ മോഷണം നടത്തുന്നവർ
മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.