Skip to main content

യാത്ര

ഇതിന് മുമ്പ് 2006 ലാണ് നീലക്കുറിഞ്ഞി വസന്തം മൂന്നാറിലെത്തിയത്. പലകണക്കുകളുണ്ടെങ്കിലും അന്ന് ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരിന്നു എന്നാണ് പറയപ്പെടുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലക്കുറിഞ്ഞി വിടരുമ്പോള്‍......

14 ന് നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ഊബര്‍ പിടിച്ച് ശ്രീരാംമന്ദിര്‍ കോംപ്ലക്‌സില്‍ എത്തിയപ്പോഴേക്കും ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. നൈറോബിയിലെ വലിയ വലിയ പേരുകളെല്ലാം കറുത്ത വസ്ത്രം ചുറ്റി ശരണ....

അതിഗംഭീരമായി കൊണ്ടാടിയ നൈറോബി അയ്യപ്പക്ഷേത്രത്തിലെ മകരവിളക്കുത്സവത്തില്‍ പങ്കെടുക്കാന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ എനിക്ക് ഭാഗ്യമുണ്ടായി. ആദ്യമായി ഒരു വിദേശ രാജ്യത്ത്  എത്തിയതിന്റെ പകപ്പ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നൈറോബിയുടെ വൈകുന്നേരങ്ങള്‍ സുരക്ഷിതമല്ലെന്ന്....

ഒരു സൈക്കിള്‍ ദീര്‍ഘ ദൂരയാത്രക്ക് കഴിഞ്ഞ ദിവസം തുടക്കമായി. യാത്രികന്‍ ആലപ്പുഴ സ്വദേശി ക്ലിഫിന്‍, ലക്ഷ്യം അങ്ങ്... റഷ്യ. ഇറാന്‍, ജോര്‍ജിയ, ആര്‍മേനിയ വഴി റഷ്യയിലെ മോസ്‌കോ വരെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്ലിഫിന്റെ സ്വപ്ന യാത്ര.

അഹമ്മദാബാദ് നഗരത്തിനടുത്താണ് സര്‍ഖേജ് റോസാ സ്ഥിതിചെയ്യുന്നത്, കൃത്യമായി പറഞ്ഞാല്‍ നഗരത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ മാറി

അടുത്ത വര്‍ഷം സന്ദര്‍ശിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച രാജ്യം ചിലിയാണെന്ന് പ്രമുഖ വിനോദ സഞ്ചാര പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനെറ്റ്. ലോണ്‍ളി പ്ലാനെറ്റ് പുറത്തിറക്കിയ അടുത്തവര്‍ഷം സഞ്ചരിക്കാവുന്ന ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയിലാണ് ചിലി ഒന്നാസ്ഥാനത്തെത്തിയിരിക്കുന്നത്

പാറക്കെട്ടുകളില്‍ സല്ലപിച്ചാര്‍ത്ത്, ഒഴുകി, ആഴങ്ങളിലേക്ക് പതിച്ച്, ഒന്ന്‍ തിരിഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ. കരിമ്പാറകളില്‍ ചിന്നിച്ചിതറുമ്പോള്‍ അന്തരീക്ഷത്തിലുയരുന്ന ജലകണ ശലഭങ്ങള്‍. പച്ചപ്പിന്റെ പശ്ചാത്തലം. അല്‍പ്പം ഭീതി ജനിപ്പിക്കുന്നൊരാരവം. എത്ര കണ്ടാലും മടുക്കില്ല, ഈ സുന്ദരിയെ. 

ഒരുപാട് ചരിത്ര-സാംസ്കാരിക ഇടങ്ങൾ ചേർന്ന കേരളത്തിന്റെ സ്വന്തം മണ്ണാണ് മലപ്പുറം. അത് അറിയണമെങ്കിൽ അതു വഴി യാത്ര ചെയ്യുക തന്നെ വേണം. ഇവിടെ തത്കാലം മലപ്പുറത്തെ കോട്ടക്കുന്നിനെ പരിചയപ്പെടാം.

ഇലവീഴാപൂഞ്ചിറ- പേര് കേൾക്കാൻ മാത്രമല്ല കാണാനും രസമുണ്ട്. ഇനി അങ്ങോട്ടൊന്നു പോയാലോ.

ആനക്കാര്യം കേൾക്കാൻ, ആനപ്പുറത്തൊന്നു കയറാൻ ഒരു സർക്കീട്ടായാലോ. കേരളാ വനം വകുപ്പിന്റെ പരിസിഥിതി സൗഹൃദ വിനോദസഞ്ചാരത്തിൽ പെട്ട കോന്നിയിൽ ആനകളും ആനയൂട്ടും ആനസവാരിയുമാണുള്ളത്.

കൈതോലകൾ, ചകിരികൾ, കക്കകൾ, ചിരട്ടകൾ എന്നു വേണ്ട പാഴ്വസ്തുക്കളും പരമ്പരാഗത വസ്തുക്കളുമെല്ലാം സൗന്ദര്യമണിയുന്ന കാഴ്ച കാണാം, ഇരിങ്ങലിൽ.

മനുഷ്യരോടൊപ്പം ഏതാണ്ട് അത്രയ്ക്കുതന്നെ എണ്ണാവുന്ന വിധം നായ്ക്കളും അവിടുത്തെ അനുഭവമാണ്. ആൾക്കാരെ ഉപദ്രവിക്കാതെ തങ്ങളുടേതുമാണിവിടമെന്ന നിലയിലാണ് നായ്ക്കളുടെ അവിടുത്തെ നില.

സ്വാതന്ത്ര്യസമരകാലത്തെ അതികായരില്‍ ഒരാളായിരുന്ന, ഭാരതരത്നത്താല്‍ ബഹുമാനിക്കപ്പെട്ട രാജാജിയെ നമ്മുടെ യുവമനസ്സുകൾ വേണ്ടവിധം അറിയുന്നുണ്ടോ? രാജാജിയുടെ ഭവനത്തിലേക്ക് ഒരു യാത്ര, ഒപ്പം ആ ജീവിതത്തിലേക്കും.

കൃഷിയും കരകൗശല വസ്തുക്കളുടെ നിർമ്മാണവുമെല്ലാമായി ജീവിതം കെട്ടിപ്പടുത്ത ഇവർ ഇവിടെ മറ്റൊരു തിബത്തു തന്നെയാണ് പണിതത്.

ഹൃദയതടാകക്കരയിൽ നിന്ന് മേലോട്ട് നോക്കുമ്പോൾ ചെമ്പ്രമലപ്പൊക്കം തലയെടുപ്പോടെ. ആരുണ്ടെടാ എന്നെ കീഴടക്കാനെന്ന മട്ടിൽ...

വര്‍ഷങ്ങളോളം ഇത്തരമൊരു ബൃഹദ് കലാസൃഷ്ടിക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ഉള്ള അര്‍പ്പണം കൂടിയാവണം നമ്മുടെ യാത്ര.

 

പിത്തള തകിടുകൾ അടുക്കിയ ഒരു വലിയ സ്വർണ ഗോളമാണ് അകലെനിന്നു നോക്കുമ്പോൾ മാതൃമന്ദിർ. അടുത്തെത്തുമ്പോൾ അതിനു മറ്റൊരു ഘടന കൂടിയുണ്ട്. അടുക്കടുക്കായി ഇതൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂവിന്റെ, വായുവും ജലവും അഗ്നിയും ആകാശവും മണ്ണും സംഗമിക്കുന്ന പഞ്ചഭൂതാധിഷ്ഠിതമായൊരു നിർമ്മിതിയുടെ.

നമുക്ക് പൂക്കളമൊരുക്കാൻ മണ്ണിനോട് പടവെട്ടി നിലമൊരുക്കി കൃഷി ചെയ്യുന്ന നാട്ടിലേക്കൊന്നു പോയാലോ. ഗോപാലസ്വാമിബേട്ട എന്ന കാനനക്ഷേത്രത്തിലേക്ക്

കിഴക്ക് തെൻമലക്കാടും കല്ലടയാറും. പടിഞ്ഞാറ് ചെറുമലനിരകളുടെ ആരോഹണാവരോഹണങ്ങൾ. പിന്നെ കല്ലടകനാലും കണ്ണറപാലങ്ങളും.  വടക്ക് മറ്റൊരു കുന്നിന്റെ പള്ളയിൽ കൊല്ലം ചെങ്കോട്ട റെയിൽപാത.

 

അല്‍പം കഷ്ടപ്പാട് സഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കില്‍ റോസുമലയിലേക്ക് പോകാം. ഒരു കാര്യം ഉറപ്പു പറയാം. ലക്ഷ്യം സുന്ദരമാണ്.

 

മണ്‍സൂണല്ലേ വരാൻ പോകുന്നത്. എന്നാല്‍ പിന്നെ തെന്നിന്ത്യയിലെ മഴയുടെ സ്വന്തം നാട്ടിലേക്കൊരു സർക്കീട്ട് പോയാലോ? ഒപ്പം ആർ.കെ നാരായണന്റെ തൂലികയിലൂടെ ജീവൻ വെച്ച മാൽഗുഡി എന്ന സങ്കൽപ്പ ഗ്രാമത്തിന്റെ കാഴ്ചകളായി മിനിസ്‌ക്രീനിലെത്തിയ ആ നാടൊന്നു കാണാം.

ഇത്തവണത്തെ സന്ദർശന സ്ഥലങ്ങളുടെ പട്ടികയിൽ തീരെ പരിചിതമല്ലാത്ത ഒരു പേരു കൂടി ഉണ്ടായിരുന്നു. ചെട്ടിയാലത്തൂർ. ഏതോ കുഗ്രാമം എന്നു പ്രതീക്ഷിച്ചാണ് യാത്ര തിരിച്ചത്. ചെട്ടിയാലത്തൂർ കൂടാതെ കുറുവാ ദ്വീപും ബാണാസുരസാഗർ അണക്കെട്ടും ഞങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.

ഡാന്‍ഡേലി ഡാന്‍ഡേലി എന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കേള്‍ക്കണം. പറ്റുമെങ്കില്‍ അവിടെ വരെ ഒന്നു പോകണം. കാരണം കാണാന്‍ ഒരുപാട് വിസ്മയങ്ങളുള്ള, ചെയ്യാന്‍ ഒരുപിടി കാര്യങ്ങളുള്ള ഒരു കാനനദേശമാണത്. 

തുഷാരഗിരി - പേര് പറയുമ്പോള്‍ മോഹന്‍ലാല്‍ സവാരിഗിരിഗി പറയുന്ന ത്രില്‍ മനസിലെത്തും. അതോ ഒരു കാവ്യഭംഗിയോ? ഇതു രണ്ടും ചേര്‍ന്നൊരിടമാണ് മഞ്ഞിന്‍ തണുപ്പേന്തി വരുന്ന ഈ കാനന സുന്ദരി. 

കോഴിക്കോട് എന്തെങ്കിലും ആവശ്യാർഥം വരുന്നവർക്ക് ഒരു അരദിനം ചെലവഴിക്കാൻ മറ്റൊന്നും ആലോചിക്കേണ്ട, പാറപ്പള്ളിയിലേക്കും ഉരുപുണ്യകാവിലേക്കും ഒരു യാത്ര പ്ലാന്‍ ചെയ്‌തോളൂ.