പത്രമാണെങ്കിലും മറ്റ് മാധ്യമമാണെങ്കിലും അതിന് മനുഷ്യന് മസ്തിഷ്കമെന്നപോലെ അനിവാര്യമാണ് പത്രാധിപത്യം. പത്രാധിപനില്ലാത്ത മാധ്യമലോകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ്...........
മാധ്യമം
മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര് ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന് നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത................
ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ തുടക്കത്തില്‍ വളരെ സഭ്യമായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ സരിത കേസ്സിന്റെ കാലത്തോടെ വിനുവിന്റെ ശൈലി മാറി. അതിന് സരിത കേസ്സുമായി ബന്ധമൊന്നുമില്ല. പക്ഷേ ആ കാലത്താണ് മാറ്റം കണ്ടുതുടങ്ങിയത് എന്ന് മാത്രം. ഇപ്പോള്‍ മിക്ക ദിവസവും ഏഷ്യാനെറ്റില്‍ അന്തിച്ചര്‍ച്ച നയിക്കുന്നത് വിനുവാണ്.
കൊളമ്പിയയുടെ നിര്‍മ്മാണത്തെക്കാളും ജിസാറ്റ് 6എയുടെ നിര്‍മ്മാണത്തെക്കാളും സൂക്ഷ്മത ആവശ്യപ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തനം. ഒരു സ്പേസ് ഷട്ടിലിന്റെയോ ഉപഗ്രഹത്തിന്റെയോ നഷ്ടം പോലെയായിരിക്കില്ല മാധ്യമപ്രവര്‍ത്തനത്തിന്റെ സൂക്ഷമതയും ശ്രദ്ധയും ഒന്നു തെറ്റിയാല്‍ സംഭവക്കുക.
എതിര്‍ക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിയുന്ന ഓരോ വെടിയൊച്ചയിലും വരാനിരിക്കുന്ന ഒരു അപകടകാലത്തിന്റെ മുന്നറിയിപ്പുണ്ട്. തോല്‍പ്പിക്കാനാവാത്തതിനെ തോക്കുകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഒന്നിനെയും ശ്വാശ്വതമായി അവസാനിപ്പിച്ചിട്ടില്ല. ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് !
അഡ്വ. രാം കുമാര്‍ നടന് ദിലീപിന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ്സ് കോടതിയിലെത്തുമ്പോള്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കനുസൃതമായി നിയമത്തിന്റെ സൂക്ഷമ വശങ്ങള് കോടതിയിലെന്ന പോലെ മാധ്യമങ്ങളിലും അവതരിപ്പിക്കാന്‍ വിദഗ്ധനാണ് അദ്ദേഹം.
കാള പെറ്റു എന്നു കേട്ടാല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ അതു പെട്ടെന്ന് തള്ളിക്കളയാന്‍ പാടില്ല. കാരണം അസാധാരണമായത് എന്തും സംഭവിക്കാം. അപ്പോള്‍ അതിനെ കുറിച്ച് അന്വേഷിച്ച് ശരിയായ വിവരം സമ്പാദിക്കുക എ രീതിയാണ് ശീലവശാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത്.
ധനസമ്പാദനത്തിനു വേണ്ടിയാണ് ഭാവന തന്റെ ജീവിതത്തിലെ ഒരു കൊടിയ സ്വകാര്യ അനുഭവത്തെ പരസ്യ ഉൽപ്പന്നമാക്കാൻ തീരുമാനിച്ചതെന്ന നിശബ്ദ സന്ദേശം ഏവരുടെയും മനസ്സിൽ അടിയും.
മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.
അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു.
തെരുവിൽ സംഘട്ടനമുണ്ടാകുമ്പോൾ എത്തിനോക്കുന്ന മനുഷ്യനിലെ സ്വഭാവത്തെ ചൂഷണം ചെയ്ത് റേറ്റിംഗ് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ചാനലുകാർ പാനലുകാരെ നിശ്ചയിക്കുന്നത്. ചില കമ്പോളങ്ങളിൽ സംഘട്ടന സാധ്യത കൂടുതലുള്ള ചില തെരുവുകളുണ്ടാകും. ആ വഴി ജനങ്ങൾ സ്വാഭാവികമായി ഒഴിവാക്കി നടക്കാറുള്ളതും കാണേണ്ടതാണ്.
ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയുടെ കണ്ടെത്തൽ പ്രകാരം ലോകത്തിൽ വിശ്വാസ്യതയില്ലാത്ത മാദ്ധ്യമങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്. എന്തുകൊണ്ട് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്തയ്ക്ക് അർഹമായ പ്രാധാന്യം നൽകിയില്ല എന്ന ചോദ്യത്തിനുത്തരം ഈ രണ്ടാം സ്ഥാന വാർത്ത തന്നെ നൽകുന്നു.
ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്.
ജനായത്ത സംവിധാനത്തിൽ ജാതി-മത വിഷം കലർത്തുന്നത് രാഷ്ട്രീയ കക്ഷികളേക്കാൾ മാധ്യമങ്ങളാണെന്ന് ആരോപണമുണ്ടായാൽ അതു നിഷേധിക്കാൻ പറ്റാത്ത വിധമായിപ്പോയി എൻ.ഡി.ടി.വിയുടെ തമിഴ്നാട് രാഷ്ട്രീയ വിശകലനം.
മുഖ്യധാരാ പത്രങ്ങൾ ഈ രണ്ടാം വിവാഹം ആഘോഷിച്ചിരിക്കുന്നതു കണ്ടാല്‍ ചാനലുകാർ ഭേദമെന്നു വരെ തോന്നും. സമൂഹം വളരെ ബഹുമാനത്തോടെ ഇന്നലെകളിൽ കണ്ടിരുന്ന മാധ്യമങ്ങളെ അവജ്ഞയോടെ കാണാൻ തുടങ്ങിയതും ഇവ്വിധമുള്ള പെരുമാറ്റങ്ങൾ മൂലമാണ്.
തെരുവിൽ തല്ലിലേർപ്പെട്ട അഭിഭാഷകർ ആ തല്ലിലൂടെ പ്രകടമാക്കിയിരിക്കുന്നത് തങ്ങൾക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നാണ്. അത് സമൂഹമനസ്സിന്റെ ഉപബോധമനസ്സിലേക്ക് വിന്യസിപ്പിക്കുന്ന ബോധം അപകടകരമാണ്.
സ്ത്രീകളുടെ വശ്യതയെ ബോധപൂർവ്വം ഉപയോഗിച്ച് കാര്യം നേടിയെടുക്കുന്നതിനു തുല്യമാണ് വാർത്തയെ പൈങ്കിളിവത്കരിച്ചത്. വാർത്തയറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയെ പലവിധമുള്ള ഇക്കിളി അനുഭവപ്പെടുന്ന, സുഖമനുഭവിക്കാനുള്ള ഉപാധിയാക്കി വാർത്തയുടെ പൈങ്കിളിവത്കരണം.
തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്ക്രീനുകൾ മാറരുത്.
സ്വസ്ഥമായിരിക്കുന്ന മനസ്സുകളേയും ശരീരത്തേയും നിർദ്ദയം അസ്വസ്ഥപ്പെടുത്തുന്നതാണ് പുകയില നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുമെന്ന ടെലിവിഷന്‍ പരസ്യം. ഇത് ശരിക്കും ജനദ്രോഹം എന്നേ പറയാവൂ.
മുനീറിനെപ്പോലെ മിതവാദ മുഖമുള്ള ഒരാൾ പ്രവാചകനിന്ദ സഹിക്കാനാകുന്നില്ലെന്നും വേദന കടിച്ചമര്‍ത്തുന്നതായും പോസ്റ്റിട്ടാൽ കേരളത്തിൽ വർഗ്ഗീയതയ്ക്ക് സമാന്തരമായി തഴച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ധാര ഏതു വിധം പെരുമാറുമെന്ന് ഏത് മലയാളിക്കും മനസ്സിലാകുന്നതാണ്.
1821-ൽ ആരംഭിച്ച ഗാർഡിയൻ ദിനപ്പത്രത്തിന്റെ പന്ത്രണ്ടാമത്തെ എഡിറ്റർ ഇൻ ചീഫും ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയുമാണ് കാതറിന് വൈനര്‍. ഇതുരണ്ടും കാതറിനെ മാദ്ധ്യമചരിത്രത്തിന്റെ ഭാഗമാക്കുന്നു.
വി.എസ് അച്യുതാനന്ദൻ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് റിപ്പോർട്ടർ ടി.വിയിൽ എം.വി നികേഷ് കുമാർ വാർത്തയുടെ ഭാഗമായി നടത്തിയ ചർച്ച കേരളത്തിലെ വിദ്യാഭ്യാസം നേടിയ സമൂഹത്തിന്റെ സംസ്കാരം, പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സംസ്കാരം, മാദ്ധ്യമത്തിന്റെ ശൈലിയും സംസ്കാരവും എന്നിവ എവിടെ നിൽക്കുന്നു എന്ന് കൃത്യമായി വെളിവാക്കുന്നു.
മാദ്ധ്യമപ്രവര്‍ത്തനമെന്നത് എഡിറ്ററുടെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ സമിതി അംഗങ്ങളിലൂടെ നടത്തപ്പെടേണ്ട പ്രക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ എന്തു വാര്‍ത്ത എങ്ങിനെ വരണം എന്നു നിശ്ചയിക്കുന്നത് മദ്യവ്യവസായികളും ബ്ലാക്ക് മെയില്‍ തൊഴിലാക്കിയിരിക്കുന്ന യുവതികളുമൊക്കെയാണ്.
ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൽ തന്നെ, ആദ്യമായി ഔപചാരികമായി മാദ്ധ്യമപ്രവർത്തകർ ഇവന്റ് മാനേജർമാരായി പ്രവർത്തിച്ചു എന്നിടത്താണ് മനോരമ ചരിത്രം കുറിക്കുന്നത്.
തിരക്കഥാകൃത്ത് എഴുതിക്കൊടുത്ത വെടിയുണ്ട വാചകങ്ങൾ അധികാരസ്ഥാനത്തുള്ളവരുടെ നേർക്ക് പായിച്ച കഥാപാത്രങ്ങളിൽ തളഞ്ഞുകിടക്കുന്ന ഒരു വ്യക്തിത്വമായി സുരേഷ് ഗോപി മാറിപ്പോയി എന്നുവേണം കരുതാൻ. അത് അദ്ദേഹത്തിന്റെ മന:ശ്ശാസ്ത്രപരമായ വൈകല്യമാണ്.
ആതിഥേയർ ആട്ടിപ്പുറത്താക്കുകയും കവാടത്തിൽ വച്ച് നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്താലും അതിഥിക്ക് ആതിഥേയന്റെ സ്വീകരണം കിട്ടിയേ പറ്റൂ എന്നു വാശിപിടിക്കുന്നത് ചെകുത്താനെപ്പോലും ലജ്ജിപ്പിച്ചുകളയും.
അബദ്ധവിശ്വാസത്തിന്റെ ഫലമായുണ്ടായ ഒരു റിപ്പോർട്ടിംഗ് അനാചാരം. സമൂഹവും മാധ്യമപ്രവർത്തനവും ഇന്നെവിടെ നിൽക്കുന്നു എന്ന് പഠിക്കുന്നതിനുള്ള ഒരു ഉദാഹരണവും.
പ്രമേയത്തിൽ അധികം പുത്തനിസമൊന്നും തിരുകിയിട്ടില്ലാത്ത ഈ ചിത്രം രണ്ടരമണിക്കൂർ വലിയ ജീവിതപിരിമുറുക്കങ്ങളിൽ കാണികളെ പെടുത്താത്ത ഒരു ശരാശരി കാഴ്ചാനുഭവമാണ്. ഇടവേളകളിലെ ഒരു നേരമ്പോക്കായി ആസ്വദിക്കുന്നവർക്ക് വലിയ നഷ്ടബോധമില്ലാതെ കാണാവുന്ന ഒരു ചിത്രം.
മുഴുവൻ പേജിൽ വൻ പ്രാധാന്യത്തോടെ ആരേയും ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുപ്പിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ലേഔട്ടോടെ കഴിഞ്ഞ രണ്ടു വർഷമായി പത്രങ്ങൾ പ്രസിദ്ധീകരിച്ച ഫീച്ചറുകളല്ലേ നിശാപാർട്ടിക്ക് കൂടുതൽ പ്രചാരവും അംഗീകാരവും നല്‍കിയത്?
പല ഉല്‍പ്പന്നങ്ങളുടേയും പരസ്യത്തിലും ടി.വി കാണുന്ന ദൃശ്യങ്ങളില്‍ ഇപ്പോള്‍ ഭക്ഷണം ഒരു സ്ഥിരം ചേരുവയാണ്. പ്രത്യേകിച്ചും ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍. വ്യക്തിയുടേയും കുടുംബത്തിന്റേയും സുഖവും സ്വസ്ഥതയും നശിപ്പിക്കാനുള്ള വഴിയാണ് ആ പരസ്യക്കാർ പറഞ്ഞുതരുന്നത്.
എന്താണ് താൻ പറയുന്നതെന്ന് വ്യക്തതയില്ലാത്തതാണ് കെ.ഇ.എന്നിന്റെ പ്രശ്നം. അത് മനസ്സിലാക്കാനുള്ള കെൽപ്പാണ് മാദ്ധ്യമങ്ങൾക്കു വേണ്ടത്. ഉത്തമമായ വിവേചനം സാമൂഹിക കാഴ്ചപ്പാടോടെ നടത്തുക എന്നതാണ് മാദ്ധ്യമപ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നത്.
പൊതുജനം മാടിനെ കൊല്ലുന്നത് കാണരുതെന്ന് ഇറച്ചിവെട്ടുകാർ കാണിക്കുന്ന മര്യാദ പോലും ഏഷ്യാനെറ്റ് ന്യൂസ് കേരത്തിലെ പ്രേക്ഷകരോട് കാണിച്ചില്ല.
തെളിഞ്ഞ വസ്തുതകളെപ്പോലും മുക്കിക്കളയുന്ന വിവാദകാലം അതിലുള്‍പ്പെടുന്നവര്‍ക്ക് സൗകര്യമാകുകയും മാദ്ധ്യമശക്തിയെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നതിന്റെ മൂർധന്യാവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ ഗതി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നിരീക്ഷണം.
ഇന്റർനെറ്റിനായി ജനിച്ച കുട്ടി. ഈ പരസ്യം എല്ലാവരും ശ്രദ്ധിക്കുന്നു. ചിലർ ഗംഭീര പരസ്യമെന്ന നിലയ്ക്ക് തന്നെ.എന്നാല്‍, മറ്റ് ചിലർക്ക് ഈ പരസ്യം മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നുണ്ടോ?
ഗോളടിച്ച് ജയിക്കേണ്ട മത്സരത്തിലധിഷ്ഠിതമായ കളിയാണ് മാധ്യമ ചർച്ചയെന്ന് അവതാരകൻ തന്നെ പരസ്യമായി സമ്മതിക്കുന്നു! ചര്‍ച്ച ചെയ്യുന്ന ജനായത്ത മൂല്യങ്ങളേയും സാമൂഹിക ഘടനയെക്കുറിച്ചും തെരുവിൽ നിൽക്കുന്ന ശരാശരി വ്യക്തിയുടെ അറിവ് മതിയോ മാധ്യമപ്രവർത്തകര്‍ക്കും? ഈ പരിമിതിയില്‍ ലജ്ജയില്ലെന്നു മാത്രമല്ല അതാണ് കേമത്തമെന്നും കരുതിയാല്‍ ...
മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ അധമരീതികൾ വന്നാൽ അത് എവിടെ എങ്ങിനെയാണ് ഫലമുണ്ടാക്കുക എന്ന് പ്രവചിക്കാൻ പറ്റില്ല. മാധ്യമ നിയന്ത്രിതമായ ഇന്നത്തെ പശ്ചാത്തലത്തിൽ സലോമിമാരെ ലിംഗഭേദമന്യേ കണ്ടെത്താൻ കഴിയുന്നു. ഇവിടെ ഗതികെട്ട കേരളാംബയുടെ സൗമ്യചിത്രം സലോമിയിൽ കാണാൻ കഴിയുന്നു.
ഭാര്യയെ വയറ്റത്തു ചവിട്ടി ഗർഭം അലസിപ്പിച്ചവനെ ഇന്നത്തെ കേരളത്തിലെ കവലയിലൂടെ പോലീസിനു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. കാരണം കവലയിലെ ജനം കൈകാര്യം ചെയ്യും. ആ കൈകാര്യം ചെയ്യുന്ന ജനത്തിന്റെ ജനക്കൂട്ട വൈകാരികതയ്ക്ക് മാധ്യമപ്രവർത്തകരും മാധ്യമങ്ങളും അടിപ്പെടുന്നതു കൊണ്ടാണ് ഗർഭം അലസിപ്പിക്കാൻ ഭർത്താവ് ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്ന് നിസ്സങ്കോചം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തെരുവിന്റെ കാഴ്ചപ്പാട് മാധ്യമപ്രവർത്തനത്തിന് പര്യാപ്തമോ? സന്ധ്യയെന്ന സാധാരണ വീട്ടമ്മയുടെ പെരുമാറ്റത്തിലെ ആക്രമണോത്സുകത പെൺകരുത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് സമൂഹത്തിന് ഗുണകരമോ?
ഒളിക്ക്യാമറാമാധ്യമപ്രവർത്തനം ഒരു പ്രവർത്തന സംസ്കാരത്തിന്റെ പ്രയോഗമാണ്. തെഹൽക്കയിലൂടെ നഷ്ടമായിരിക്കുന്നത് തേജ്പാലിന്റേയും തെഹൽക്കയുടേയും വിശ്വാസ്യതയല്ല. ആ മാധ്യമ സംസ്കാരം പിൻപറ്റുന്ന മാധ്യമങ്ങളുടേയും മാധ്യമപ്രവർത്തകരുടേതുമാണ്.
ഇടയ്ക്കിടെ രണ്ടെണ്ണം അടിക്കുമ്പോൾ എന്നുള്ള ബ്രിട്ടാസിന്റെ പ്രയോഗം മദ്യ ഉപയോഗത്തെ സാധാരണവത്ക്കരിക്കുന്ന സാംസ്കാരികപ്രവൃത്തിയായി മാറുകയാണ്. ടെലിവിഷൻ പരിപാടിയുടേയും കൊഴുപ്പുകൂടണമെങ്കിൽ രണ്ടെണ്ണം അടിച്ചതിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയും വിചാരം നടത്തിയാലേ പറ്റൂ എന്നൊരു ധാരണ ബ്രിട്ടാസിനെ പിടികൂടിയിട്ടുള്ളതായി തോന്നുന്നു.
മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതല്ല, രാഷ്ട്രീയ-ഉദ്യോഗസ്ഥ-പോലീസ്-നീതിന്യായ തലങ്ങളിൽ വൻ അട്ടിമറികൾക്ക് വഴിതുറന്ന സൂര്യനെല്ലി, ഐസ്ക്രീം കേസുകളുടെ ഗണത്തിൽ പെടാവുന്നവയാണ് സോളാർ/സലിം രാജ് കേസുകളെന്ന് എം.ജി രാധാകൃഷ്ണന്.
കൈത്തറിത്തൊഴിലാളിക്ക് മറ്റൊരു തൊഴിലും വശത്താകാതിരിക്കാൻ കാരണം അത്രയ്ക്ക് ശ്രദ്ധവേണ്ട തൊഴിലാണത് എന്നതുകൊണ്ടാണ്. അതിസൂക്ഷ്മമായി പ്രയോഗിക്കേണ്ടതാണ് മാധ്യമപ്രവർത്തനവും.
കര്‍ണ്ണാടക സംഗീതം ആസ്വദിക്കുന്ന കാര്യത്തില്‍ വെളിയത്തിനുണ്ടായിരുന്ന കമ്പത്തെ ബൂര്‍ഷ്വാ ആസ്വാദനശീലമെന്നാണ് ജയശങ്കര്‍ വിശേഷിപ്പിച്ചത്. എല്ലാ ചരാചരങ്ങളുടേയും ചങ്ങാതിയായിരിക്കണം ഉത്തമനായ മനുഷ്യനെന്ന ഗാന്ധിചിന്ത പ്രായോഗികാര്‍ഥത്തില്‍ നടപ്പാക്കിയ ഋഷിതുല്യനായ കമ്യൂണിസ്റ്റായിരുന്നു വെളിയമെന്ന് മുല്ലക്കര രത്നാകരന്.
അപകീർത്തികരമായ ഇന്റർനെറ്റ് പോസ്റ്റുകൾ സർക്കാരിന് തടയാമെന്ന സുപ്രീംകോടതി വിധി ദൂരവ്യാപകമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്.
കച്ചവട താല്‍പ്പര്യത്തിന് മുൻതൂക്കം നല്‍കിക്കൊണ്ട് മാധ്യമപ്രവർത്തനം നടത്തിയിട്ടും മാധ്യമത്തിന്റെ ശക്തി കച്ചവട താല്‍പ്പര്യത്തേയും അതിജീവിച്ച് മുന്നില്‍ നില്ക്കുന്നു. അങ്ങിനെയെങ്കില്‍ മാധ്യമശക്തിയില് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാധ്യമപ്രവർത്തനത്തിന്റെ സാധ്യത അനന്തമായിരിക്കും.
പ്രത്യക്ഷത്തില്‍ നോക്കിയാല്‍ വാർത്ത തിരഞ്ഞെടുക്കാൻ കാന്റീൻ മാനേജർ മതി എന്ന് ഇന്ത്യയിലെ ഒരു പത്രമുതലാളി മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ടെലിവിഷനില്‍ പലപ്പോഴും തകർപ്പൻ വാർത്തകൾ നിശ്ചയിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികളും ഗൂഢാലോചനക്കാരുമായിരിക്കുന്നു.
ഏതെങ്കിലും നേതാവോ ഭരണാധികാരിയോ എന്തെങ്കിലും മറുപടി മാധ്യമസൃഷ്ടിയാണെന്ന് പറയുകയാണെങ്കില്‍ അത് തീർത്തും അവാസ്തവമാണെന്നും മാധ്യമങ്ങളില്‍ വന്നതും അതിനേക്കാളുമാണ് യഥാർഥ അവസ്ഥയെന്നും അർഥം ഗ്രഹിക്കാവുന്നതാണ്.
ലോകത്തെ മുഴുവൻ ക്രമക്കേടുകൾക്കും പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവർ എന്ന പൊതുസമീപനമാണ് മാധ്യമങ്ങൾ എടുക്കുക. യഥാർഥത്തില്‍ അനുനിമിഷം പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളാണ് വർത്തമാനലോകത്തിന്റെ മനോനിർമിതിയില്‍ മുഖ്യപങ്ക് വഹിക്കുന്നത്.
മാധ്യമ മുഖ്യധാര എന്ന ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയിലൂടെ ചീറിപ്പായുന്ന ആഡംബര വാഹനങ്ങളെ പാതയോരത്ത് നിന്ന്നോക്കി ''എന്തൊരു സ്പീഡ്!'' എന്ന് അന്തം വിടാന്‍ മാത്രം കഴിഞ്ഞിരുന്ന സാധാരണക്കാരന് ചരിത്രത്തിലാദ്യമായി വാര്‍ത്തയുടെ ഉപഭോക്താവ് മാത്രമല്ല ഉല്‍പ്പാദകര്‍ കൂടി ആകാനും അവസരം സൃഷ്ടിച്ചത് ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും വരവ് തന്നെയെന്ന് എം. ജി. രാധാകൃഷ്ണന്.
